കണ്ണൂർ: പെട്രോൾ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ പതിനൊന്ന് കേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസ് ചക്ര സ്തംഭന സമരം നടത്തി.രാവിലെ 11 മുതൽ 11.05 വരെയാണ് ചക്രസ്തംഭന സമരം സംഘടിപ്പിച്ചത്.കണ്ണൂർ കാൾടെക്‌സ്ജംഗ്ഷനിൽ നടന്ന സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് നിർവഹിച്ചു. ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എം.കെ.വരുൺ അദ്ധ്യക്ഷത വഹിച്ചു.
അഴീക്കോട് നയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയതെരുവിൽ നടത്തിയ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡ8ൻ്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് നകേത് നാറാത്ത് അദ്ധ്യക്ഷത വഹിച്ചു.
മട്ടന്നൂർ നയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മട്ടന്നൂരിൽ നടത്തിയ സമരം സംസ്ഥാന സെക്രട്ടറി വിനീഷ് ചുള്ളിയാൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് അദ്ധ്യക്ഷത വഹിച്ചു.
കല്യാശ്ശേരി നയോജക മണ്ഡലം കമ്മിറ്റി പിലാത്തറ ഹൈവേയിൽ നടത്തിയ സമരം സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ ഉദ്ഘാടനം ചെയ്തു ,നയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് വെളളച്ചാൽ അദ്ധ്യക്ഷത വഹിച്ചു,ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ശ്രീകണ്ഠപുരത്ത് നടത്തിയ സമരം ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.പി.ലജേഷ് അദ്ധ്യക്ഷത വഹിച്ചു.
പേരാവൂർ നയോജക മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ നടത്തിയ സമരം സംസ്ഥാന സെക്രട്ടറി കെ.കമൽജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് സോനു വല്ലത്തുകാരൻ അദ്ധ്യക്ഷത വഹിച്ചു.
ധർമ്മടം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമ്മടം മീത്തലെ പീടികയിൽ നടത്തിയ സമരം ഡി.സി.സി സെക്രട്ടറി കണ്ടോത്ത് ഗോപി ഉദ്ഘാടനം ചെയ്തു. നയോജക മണ്ഡലം പ്രസിഡന്റ് സനോജ് പലേരി അദ്ധ്യക്ഷത വഹിച്ചു.