പയ്യന്നൂർ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി 'ബ്രേക്ക് ദ ചെയിൻ' പരിപാടിക്ക് പയ്യന്നൂർ കോളജിൽ തുടക്കമായി. യൂണിവേഴ്സിറ്റി പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികൾക്കാണ് കോളേജ് എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ കൈകഴുകാൻ ശുചിത്വ സംവിധാനം ഏർപ്പെടുത്തിയത്.

നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി.സി.ശ്രീനിവാസ് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം എ. നിശാന്ത്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.കെ.വി.സുജിത്ത്, വളണ്ടിയർമാരായ ഈശ്വരാനന്ദ്, വിഷ്ണു, അഭിരാം, ആതിര തുടങ്ങിയവർ പങ്കെടുത്തു.