കാഞ്ഞങ്ങാട്: കോട്ടപ്പാറ വാഴക്കോട് തുമ്പയിൽ ദേവസ്ഥാനത്ത് പരമ്പരാഗത ആചാരത്തോടെ കാലിച്ചാനൂട്ട്. വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മേൽശാന്തി എം. ശങ്കരൻ നമ്പൂതിരി അരിത്രാവൽ നടത്തി. കാലിച്ചാനൂട്ടിന് കണ്ണൻ തുമ്പയിൽ നേതൃത്വം നൽകി. ക്ഷേത്രം പ്രസിഡന്റ് എം. ഗോവിന്ദർ, കോയ്മ എം.വി. ആലാമി, സി. നാരായണൻ, സെക്രട്ടറി സുകുമാരൻ ഏലോത്തുങ്കാൽ, എം. കുമാരൻ, കേളുകുന്നത്ത് മൂല തുടങ്ങിയവർ സംബന്ധിച്ചു.