മാഹി: മാഹിയിൽ കൊറോണയുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ 36 പേർ അവരവരുടെ വീടുകളിലും, ഒരാൾ മാഹി ഗവൺമെന്റ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലും നിരീക്ഷണത്തിൽ കഴിയുന്നതായി മാഹി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ശനിയാഴ്ച വരെ 27 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഗൾഫിൽ നിന്നും മറ്റും എത്തിയ 10 പേരും കൂടി ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്തതോടെയാണ് ഇത് 37 പേരായത്. കൊറോണ വൈറസ് ബാധ ഇതുവരെ മാഹി മേഖലയിൽ എവിടെയും സ്ഥിരീകരിച്ചിട്ടില്ല.