കാഞ്ഞങ്ങാട്: ഏപ്രിൽ 26,27,28 തീയതികളിൽ നടത്താൻ തീരുമാനിച്ച രാവണിശ്വരം കളരിക്കാൻ ശ്രീ മുളവന്നൂർ ഭഗവതീ ക്ഷേത്രം നാരന്തട്ട തറവാട് ഉപ ദൈവസ്ഥാനം കളരിക്കാൽ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ദൈവം കെട്ട് മഹോത്സവത്തിന്റെ 21ന് നടത്താൻ നിശ്ചയിച്ച കൂവം അളക്കൽ ചടങ്ങ് മാറ്റിവെക്കാൻ ആഘോഷ കമ്മിറ്റി യോഗം തീരുമാനിച്ചു. കൊറോണ വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നിർദേശമനുസരിച്ചാണ് തീരുമാനം. 31 ന് ശേഷം ആലോചന നടത്തി പുതിയ തീയതി അറിയിക്കും.