കൂത്തുപറമ്പ്:കൊറോണ വൈറസ് നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്തുപറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. നഗരസഭാ ചെയർമാൻ എം സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം. പി. ജീജ നടപടി വിശദീകരിച്ചു.നഗരസഭാ വൈസ് ചെയർമാൻ എം.പി. മറിയം ബീബി, സെക്രട്ടറി കെ.കെ. സജിത്ത് കുമാർ, എസ് ഐ അജിത് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ വി.പി.ബാബു എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന കൊറോണ വൈറസ് അവലോകന യോഗത്തിൽ പ്രസിഡൻ്റ് എ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: എം.പി. ജീജ വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി. ഷബ്ന, വി.ബാലൻ, കെ.സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു. വിവിധ പഞ്ചായത്തിനു കീഴിലെ മെഡിക്കൽ ഓഫീസർമാർ, പഞ്ചയത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ,ആശ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.