ചെറുവത്തൂർ: കൊറോണ വൈറസ് പശ്ചാത്തലത്തിൽ പിലിക്കോട് രയര മംഗലം ഭഗവതി ക്ഷേത്ര പൂരോത്സവത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി. ക്ഷേത്ര ചടങ്ങുകൾ മുടക്കമില്ലാതെ നടക്കും. 22 ന് പൂവിട്ടവിളക്ക് ദിനത്തിൽ നടത്താൻ തീരുമാനിച്ച സർവൈശ്വര്യ വിളക്കുപൂജ, 29 ന് കാർത്തിക വിളക്ക് വരെയുള്ള ദിവസങ്ങളിലെ കലാ- സാംസ്കാരിക പരിപാടികൾ, അന്നദാനം എന്നിവയും ഒഴിവാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.