മട്ടന്നൂർ: കൂടാളി പഞ്ചായത്തിൽ കൊറോണ പ്രതിരോധിക്കാൻ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് അവലോകന യോഗം ചേർന്നു. കൂടാളി പഞ്ചായത്തിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടില്ലന്നും വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 48 പേർ നിരീക്ഷണത്തിലാണെന്നും പ്രസിഡന്റ് പി .പി. നൗഫൽ അറിയിച്ചു. കല്യാണം, ഗൃഹപ്രവേശം, മറ്റ് ചടങ്ങുകൾ, ഉൽസവങ്ങൾ എന്നിവ മാറ്റിവയ്ക്കുകയോ , അല്ലാത്ത പക്ഷം 25 ൽ കൂടുതൽ പേർ പങ്കെടുക്കാതിരിക്കുകയോ ചെയ്യേണ്ടതാണ്. തുടർന്നുള്ള ഇടപെടലുകൾ നടത്താൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും പൊലീസും ഉൾപ്പെടുന്ന ടീമിന് രൂപം നല്കി.