മട്ടന്നൂർ:മട്ടന്നൂർ നഗരത്തിൽ നിന്ന് കഞ്ചാവ് വിൽപനയ്‌ക്കെത്തിച്ച രണ്ട് വിദ്യാർത്ഥികളെ എക്സൈസ് വകുപ്പ് പിടികൂടി. പതിനഞ്ച് ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് പഴശ്ശി പാറമ്മൽ ഒ. കെ. റയീസി (22)നെയും കയനി കൊട്ടാരത്തിൽ വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് മുസമ്മിലി (22)നെയുമാണ് ഇരിട്ടി എക്സൈസ് സർക്കിൾ ഓഫിസ് പ്രിവൻ്റീവ് ഓഫിസർ ടി കെ വിനോദന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ ബാഗ്ലൂരിൽ വിദ്യാർത്ഥികളാണ്. കെ വിനോദൻ ,സി ഇ ഒ മാരായ നെൽസൺ തോമസ് . ബെൻഹർ കോട്ടത്തു വളപ്പിൽ, എക്സൈസ് ഡ്രൈവർ കെ ബിനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.