പഴയങ്ങാടി: ട്രെയിനിൽ നിന്ന് വീണ് പെരിങ്ങോം ഗവൺമെന്റ് കോളജിലെ അസി.പ്രൊഫസർ സാജിദ ഹമീദിന് പരിക്കേറ്റു. പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ് വീണത്. തലശ്ശേരി മീത്തലെ പീടിക സ്വദേശിയാണ്.ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ചെറുപുഴയിലെ നവജ്യോതി കോളേജിൽ പരീക്ഷാ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വണ്ടി കയറിയ ഇവർ പഴയങ്ങാടിയിൽ നിന്ന് കമ്പാർട്ട്മെൻറ് മാറി കയറുന്നതിനിടെയാണ് അപകടം. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.