പാനൂർ: പാനൂർ നഗരസഭ ചെയർപേഴ്സൺ വിളിച്ചു ചേർത്ത യോഗത്തിൽ കൊറോണ ബോധവത്കരണം ശക്തമാക്കാൻ തീരുമാനിച്ചു. പെരിങ്ങളത്ത് 94 പേരും കരിയാട്ട് 70 പേരും പാനൂരിൽ 37 പേരും നിരീക്ഷണത്തിലാണ്. വാഹനം പോകുന്ന സ്ഥലങ്ങളിലൊക്കെ കൊറോണ നിയന്ത്രണങ്ങൾ, മുൻകരുതലുകൾ വ്യക്തമാക്കി കൊണ്ടുള്ള അനൗൺസ്മെന്റ് നടത്തി കഴിഞ്ഞു.കൂടാതെ നിയമവശം ഉൾപ്പെടുത്തി കൊണ്ടുള്ള ലഘുലേഖ വിതരണം ചെയ്യാൻ തീരുമാനിച്ചു. മരണം;വിവാഹ ചടങ്ങ് ,ഉത്സവങ്ങൾ, മതപരമായ ചടങ്ങുകൾ നടക്കുന്നിടത്ത് ആളുകൾ കൂടുതൽ ഇടപെടുന്നതിനാൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
മാസ്ക് മാത്രം ഉപയോഗിച്ചാൽ പോരാ കോൺടാക്ട് ഡിസീസായതിനാൽ ശുചിത്വത്തിന്റെ കാര്യത്തിൽ ജാഗ്രത വേണമെന്ന നിർദ്ദേശവും ആരോഗ്യ വിഭാഗം നല്ലുന്നുണ്ട്. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിച്ചു.ഡോ.അനിൽകുമാർ വിശദീകരണം നടത്തി. പാനൂർസി.ഐ. കെ.പിശ്രീജിത്ത് ,സെക്രട്ടറികെ കെ.രവീന്ദ്രൻ. കൗൺസിലർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.