കൂത്തുപറമ്പ്: പ്രായപൂത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂര്യാടിനടുത്ത നൂഞ്ഞമ്പായിയിലെ തെക്കുവ വീട്ടിൽ നൗഷാദിനെ (40)യാണ് പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. 2019 നവംബറിൽ നൗഷാദിൻ്റെ വീട്ടിനകത്ത് വച്ചായിരുന്നു പീഡനം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് കൂത്തുപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒളിവിലായിരുന്ന പ്രതി തിങ്കളാഴ്ച വൈകിട്ടോടെ സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

(Photo നൗഷാദ്)