പാനൂർ: അഞ്ച് വർഷം മുമ്പ് കമ്മിറ്റി പണപ്പിരിവ് നടത്തിയിട്ടും പാനൂർ ആശുപത്രിക്ക് സ്ഥലം വാങ്ങാത്തതിൽ ജനകീയവേദി പ്രക്ഷോഭം നടത്തും. ഒരു കോടിയിലേറെ രൂപ പിരിച്ചെടുക്കുകയും സ്ഥലം ഉടമയ്‌ക്ക് കൂടുതൽ വില നിശ്ചയിച്ച് ഒരു കോടി അമ്പതിനായിരം രൂപ കൊടുക്കുകയും ചെയ്തിട്ടുണ്ട്. നോട്ട് നിരോധന സമയത്ത് മുഴുവൻ തുക കൊടുക്കാത്തത് കൊണ്ട് 50 ലക്ഷം രൂപ തിരികെ കമ്മിറ്റിക്ക് കൊടുത്തതായി സ്ഥലമുടമ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബാക്കി തുക സ്ഥലമുടമ നല്കിയിട്ടില്ല എന്നാണ് കമ്മിറ്റിക്കാർ അറിയിച്ചിട്ടുള്ളത്. ഇപ്പോൾ ഈ സ്ഥലം കമ്മിറ്റി വാങ്ങാൻ നിശ്ചയിച്ചതിനേക്കാൾ വില കുറച്ച് സ്ഥലം ഉടമ വില്ലന നടത്തിയിട്ടും തുക കമ്മിറ്റിക്ക് കിട്ടിയില്ല എന്നാണ് പ്രചരണമെന്ന് ജനകീയ വേദി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അഞ്ചു വർഷമായിട്ടും ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത തുക കമ്മിറ്റി അംഗങ്ങൾ സ്വന്തം പണം പോലെ ചെലവാക്കി വരികയാണെന്നും ജനകീയവേദി സെക്രട്ടറി ഇ.മനീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എത്രയും പെട്ടെന്ന് പണം പലിശ സഹിതം സർക്കാരിന് കൈമാറാത്ത പക്ഷം ജനകീയവേദി പ്രക്ഷോഭം നടത്തും. വാർത്താ സമ്മേള ന ത്തിൽ കെ.കെ.ചാത്തുക്കുട്ടി, ഇ.മനീഷ്, രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.