കാസർകോട്: അന്നദാതാക്കളായ മുത്തപ്പനെയും തെയ്യങ്ങളെയും അവഹേളിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് തീയ്യമഹാസഭ കാസർകോട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഒരുകാലത്ത് ദൈവങ്ങളുടെ മുമ്പിൽ തൊഴാൻ അവസരം നിഷേധിക്കപ്പെട്ട സാധാരണക്കാരുടെ ആശ്രയകേന്ദ്രങ്ങളായ തെയ്യാട്ടക്കാവുകളും മടപ്പുരകളും ജീവിത പ്രയാണത്തിൽ കാലിടറാതെ ഇവർക്ക് നേർവഴി കാട്ടുന്നവയാണ്. ഭക്തന്റെ പ്രയാസങ്ങൾ ലഘൂകരിക്കാൻ സദ്‌വചനങ്ങൾ ചൊരിയുകയാണ് തെയ്യങ്ങളും മുത്തപ്പനും ചെയ്യുന്നത്. ഇത്തരം സംസ്‌കാരങ്ങളെ അവഹേളിക്കുന്നത് നാട്ടിൽ അസ്വസ്ഥത പരത്താൻ മാത്രമാണ് സഹായിക്കുകയെന്നും ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.