കണ്ണൂർ: കൊറോണ കരുതലിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിച്ച് പരിശോധന തുടങ്ങി. ആയുർവേദ, ഹോമിയോ വിഭാഗങ്ങളിലെ ഡോക്ടർമാരടക്കമുള്ള സംഘമാണ് രാവിലെ 8 മുതൽ രാത്രി 8 വരെയുള്ള സ്‌ക്രീനിംഗ് ടീമിൽ പങ്കെടുക്കുക. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഡോക്ടർമാരായ ദീപ്തി, ഹർഷ, പി. സൗഭാഗ്യ, ഭവ്യ എന്നിവർ സേവനം നൽകും. രഞ്ജിത് കുമാറാണ് ഇവിടത്തെ നോഡൽ ഓഫീസർ.
പഴയങ്ങാടിയിൽ ദീപ്തി വി.നായർ, എം.കെ രമ്യ എന്നിവർ യാത്രക്കാരെ പരിശോധിക്കും. അനീഷ് ബാബുവാണ് ഇവിടത്തെ നോഡൽ ഓഫീസർ. കണ്ണപുരത്ത് ലയ ബേബി, സീന എന്നിവർ പരിശോധിക്കും. കെ.സി.സച്ചിനാണ് നോഡൽ ഓഫീസർ. കണ്ണൂരിൽ അനുപമ, സിന്ധു കുറുപ്പ്, രമ്യ, വിനീത് എന്നിവർ പരിശോധിക്കും. ഡോ. സന്തോഷ് നോഡൽ ഓഫീസറാകും. തലശേരിയിൽ ഡോ. ബിജോയ് യുടെ നേതൃത്വത്തിൽ കെ.പി സബ്രീന, വർഷ, കെ. ദീപ്തി, ഇ.കെ ശ്രീജയ എന്നിവർ പരിശോധിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം എത്തുന്നതാണ് റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക ശ്രദ്ധ നൽകാൻ കാരണം.