കാഞ്ഞങ്ങാട്: കൊറോണ അതിജാഗ്രത പശ്ചാത്തലത്തിൽ 20 മുതൽ 25 വരെ നടത്തുവാൻ തീരുമാനിച്ച ബാത്തൂർ ഭഗവതീ ക്ഷേത്ര പുനഃപ്രതിഷ്ഠാ മഹോത്സവം മാറ്റിവെച്ചതായി ആഘോഷ കമ്മിറ്റി ഭാരവാഹികളായ കൃഷ്ണൻ മൊയോലം, ശ്രീനിവാസൻ, പോർക്കളം ഭരതൻ, രാജൻ പെരിയ, വർക്കിംഗ് ചെയർമാൻ കുഞ്ഞിരാമൻ അയ്യങ്കാവ്, ക്ഷേത്രം പ്രസിഡന്റ് കൃഷ്ണൻ മേയോലം, സെക്രട്ടറി ശ്രീനിവാസൻ ലാലൂർ എന്നിവർ അറിയിച്ചു. മാർച്ച് 31ന് ശേഷം പുതിയ തീയ്യതി അറിയിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.