ഉദുമ: പള്ളത്തിൽ കിക്ക് ഫോർട്ട് ഗ്രൗണ്ടിൽ നടത്തി വന്ന ഫുട്‌ബാൾ മാമാങ്കം ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ തടഞ്ഞു. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചാണ് ഇവിടെ ഫുട്‌ബാൾ മത്സരം നടത്തിവന്നിരുന്നത്. വിവരം ശ്രദ്ധയിൽപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകർ തിങ്കളാഴ്ച രാത്രി 11.45 ഓടെ സംഘടിച്ചെത്തിയാണ് മത്സരം തടഞ്ഞത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കൽ പൊലീസ് 31 വരെ ഗ്രൗണ്ട് അടച്ചിട്ടു.