പയ്യന്നൂർ: സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന വ്യാപാര മേഖലയുടെ നിലനിൽപ്പിനായി സർക്കാർ ഇടപെടണമെന്ന് പയ്യന്നൂർ ചേംബർ ഒഫ് കോമേഴ്സ് വനിതാ വിംഗ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി.എൻ.ശ്രീകലയുടെ അദ്ധ്യക്ഷതയിൽ ചേംബർ പ്രസിഡന്റ് കെ.യു.വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.വി.നന്ദിനി,
മനോരമ രാധാകൃഷ്ണൻ, പി.വി.തങ്കം, ഗീതാ രമേശൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.എൻ.ശ്രീകല( പ്രസിഡന്റ് ) കെ.വി.നന്ദിനി ( ജനറൽ സെക്രട്ടറി) മനോരമ രാധാകൃഷ്ണൻ ( ട്രഷറർ)