കൂത്തുപറമ്പ്: അക്രമത്തിൽ അച്ചനും മകനും ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്.കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ വണ്ണാൻ്റെ മെട്ടയിലെ വേങ്ങാട് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം വച്ചാണ് മർദ്ദനം. വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ വെളിച്ചപ്പാട് കൈതേരിപ്പൊയിലിലെ കുഞ്ഞിക്കേളോത്ത് വിജയൻ (61) ,മകൻ സന്ദേശ് (29), അയൽവാസി കെ.പി.ഷിജിൽ (31) എന്നിവർക്കാണ് മർദ്ദനമേറ്റത്. മൂവരും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വിജയൻ്റെ വാരിയെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ ഒരു സംഘം മർദ്ദിക്കുകയായിരുന്നുവെന്ന് വിജയൻ പൊലീസിനോട് പറഞ്ഞു. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നേരെ ഏതാനും നാൾ മുമ്പ് അക്രമം നടന്നിരുന്നു. ഇതാകാം അക്രമത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.