മാഹി :പുതുച്ചേരി സർവ്വകലാശാല രണ്ടാഴ്ചക്കാലത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കെ പുതുച്ചേരിയിലും കാരിക്കലിലും പഠിക്കുന്ന മാഹി സ്വദേശികളായ വിദ്യാർത്ഥികളെ പി.ആർ.ടി.സി.ബസ്സുകളിൽ നാട്ടിലെത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനശബ്ദം മാഹി മാഹി അഡ്മിനിസ് ട്രേറ്ററോടും ആരോഗ്യ മന്ത്രിയോടും ആവശ്യപ്പെട്ടു. അവധി പ്രഖ്യാപിച്ചിരിക്കെ കുട്ടികൾ ട്രെയിനിൽ ജനറൽ കമ്പാർട്ട്‌മെന്റിൽ കയറി വരേണ്ടി വരും. കാരിക്കലിൽ നിന്ന് നേരിട്ട് മാഹിക്ക് ബസോ ട്രെയിനോ ഇല്ലാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായും ഇടപെടണമെന്ന് ജനശബ്ദം ആവശ്യപ്പെട്ടു.
ഒരാൾക്ക് പ്രാഥമിക പരിശോധനയിൽ പോസിറ്റീവ് കാണിക്കുകയും അറുപതിലേറെ പേർ നിരീക്ഷണത്തിൽ കഴിയുകയും ചെയ്യുന്ന മാഹിയിലേക്ക് പുതുച്ചേരിയിൽ നിന്ന് വിദഗ്ധ മെഡിക്കൽ സംഘത്തെ അയക്കണമെന്നും ആരോഗ്യ മന്ത്രി മയ്യഴി സന്ദർശിച്ച് അടിയന്തിര നടപടികൾക്ക് നേതൃത്വം നൽകണമെന്നും ജനശബ്ദം ആവശ്യപ്പെട്ടു.