മാതമംഗലം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാതമംഗലം യൂണിറ്റ് സംസ്ഥാന സർക്കാറിന്റെ ബ്രേക്ക് ദ ചെയിൻ
കാമ്പയിനിൽ പങ്കാളിയായി യൂണിറ്റിലെ എല്ലാ സ്റ്റുഡിയോവിലേക്കും സാനിറ്റൈസർ നൽകി.
എരമം കുറ്റൂർ പി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയപ്രകാശ് സാനിറ്റൈസറിന്റെ ഉപയോഗരീതി വിശദീകരിച്ചു. യൂണിറ്റ് പ്രസിഡന്റ് സി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി.എ ജില്ലാ കമ്മിറ്റി അംഗം പി.വി. വിനോദ്, യൂണിറ്റ് സെക്രട്ടറി എം. ഷനോജ്, പി.പി. നിതീഷ്, കെ.ടി. ഭരതൻ., എം. കുഞ്ഞിരാമൻ, ടി.എം. ജിൻസ്, എ. രൂപേഷ്, രാഘവൻ ശില്പ എന്നിവർ സംസാരിച്ചു.
പടം...എ.കെ.പി.എ സാനിറ്റൈസർ
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാതമംഗലം യൂണിറ്റ് സ്റ്റുഡിയോകൾക്ക് സാനിറ്റൈസർ നൽകുന്നതിന്റെ ഉദ്ഘാടനം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീനിവാസൻ നിർവഹിക്കുന്നു