പേരാവൂർ: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.ഇരിട്ടി പേരാവൂർ റോഡിൽ അമ്പലമുക്കിൽ മുഴക്കുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തുവെച്ച് ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. മയ്യിൽ നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചത്.അപകടത്തിൽ മയ്യിൽ സ്വദേശി ശ്രീമോൾ, കാർ ഡ്രൈവർ സജീവൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.