പാനൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നോത്തുപറമ്പ പഞ്ചായത്തിൽ പ്രസിഡന്റ് കരുവാങ്കണ്ടി ബാലന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.ആരോഗ്യവകുപ്പു നിർദ്ദേശങ്ങൾ അവഗണിക്കുന്ന വിദേശത്ത് നിന്ന് വന്നവർക്കെതിരെ നിയമ നടപടി, ആഘോഷ ചടങ്ങുകളിൽ പങ്കാളിത്തം കുറക്കൽ, മാറ്റിവെക്കൽ,ആരാധനാലയങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തൽ,ഓഫീസ്, വാർഡുതല സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവത്കരണം, ലഘുലേഖ വിതരണം, അതിഥി തൊഴിലാളി ക്യാമ്പുകളിൽ ശുചിത്വം ഉറപ്പാക്കൽ തുടങ്ങിയ പരിപാടികൾ നടപ്പിലാക്കാൻ തീരുമാനിച്ചു.
സെക്രട്ടറി വി.വി.പ്രസാദ്, ജില്ലാ പഞ്ചായത്തംഗം കെ പി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.വി ബാലൻ, സി.വി.എ ജലീൽ, മെഡിക്കൽ ഓഫീസർ ഡോ:കെ.ടി. സൽമത്ത് , ഹെൽത്ത് ഇൻസ്പെക്ടർ സി എം. മുജീബുറഹ് മാൻ , വൈസ് പ്രസിഡന്റ് പി. പി. സാവിത്രി, പി.കെ. അനീഷ് എന്നിവർ സംസാരിച്ചു.
ഹാൻഡ്് വാഷ് സംവിധാനം ഏർപ്പെടുത്തി
തലശ്ശേരി:സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കോവിഡ് 19 പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി എസ് .എഫ് .ഐ തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ഇ എം പി ഹയർ സെക്കന്ററി സ്ക്കൂൾ പരിസരത്ത് വാഷ്ബേസിനും , ഹാൻഡ് വാഷ് ലിക്വിഡും സ്ഥാപിച്ചു. തലശ്ശേരി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.പി സുമേഷ് ഉദ്ഘാടനം ചെയ്തു . ഏരിയ പ്രസിഡന്റ ശരത് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നിഹാൽ കതിരൂർ , സന്ദേശ് പ്രദീപ്, സെൽമാൻ തുടങ്ങിയവർ സംബന്ധിച്ചു ഏരിയ സെക്രട്ടറി എസ്. സുർജിത്ത് സ്വാഗതം പറഞ്ഞു.
പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്സ് വനിതാ വിങ്ങ് പ്രസിഡന്റ് പി.എൻ.ശ്രീകല,പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്സ് വനിതാ വിംഗ് ജനറൽ സെക്രട്ടറി കെ.വി.നന്ദിനി
കൊറോണ ;പേരാവൂരിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം ശക്തം
പേരാവൂർ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും കൂടുതൽ ശക്തമാക്കുന്നതായി പഞ്ചായത്ത് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പഞ്ചായത്ത് വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം മുഴുവൻ വാർഡുകളിലും ജാഗ്രതാ സമിതികൾ ചേർന്ന് ഭാവി പരിപാടികൾക്ക് രൂപം നൽകും. ഇന്ന് മുതൽ പഞ്ചായത്തിലെ ഓരോ വാർഡിലും വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആശാ വർക്കർമാർ,ആരോഗ്യ വകുപ്പ് അധികൃതർ, സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്ന് വീടുകൾ കയറി ബോധവത്കരണം നടത്തും. ഓരോ വാർഡിലും വിദേശത്ത് നിന്നോ, രോഗബാധിത പ്രദേശത്ത് നിന്നോ എത്തിയിട്ടുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കും. ഇവ ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് അധികൃതർക്ക് കൈമാറുകയും ഇത്തരമാളുകൾക്ക് നിശ്ചിത ദിവസം വീട്ടിനുള്ളിൽത്തന്നെ കഴിയാൻ നിർദ്ദേശം നൽകുകയും ചെയ്യും.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അവഗണിച്ച് പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.ഏതെങ്കിലും വാർഡിൽ വിദേശത്തു നിന്നോ രോഗബാധിത പ്രദേശത്തു നിന്നോ വന്നവർ കാലാവധിക്കുള്ളിൽ പുറത്തിറങ്ങി മറ്റുള്ളവരുമായി സഹവസിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ വിവരം പേരാവൂരിലെ ആരോഗ്യ വകുപ്പിന് കൈമാറാമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി, വൈസ് പ്രസിഡന്റ് വി.ബാബു, എൽസമ്മ ഡൊമിനിക് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.താലൂക്ക് ആശുപത്രി ഹെൽപ് ഡെസ്ക് നമ്പറുകൾ:9605015508,6238887112,04902447801.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആംബുലൻസ്
വിട്ടുനൽകി
കണ്ണൂർ: കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ നടക്കുന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായിഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസ് വിട്ടുനൽകി. ബ്രേക്ക് ദി ചെയിൻ കാമ്പയിിൽ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 ഇയും ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റും നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൊറോണ ബാധ പൂർണമായും നിയന്ത്രണവിധേയമാകും വരേക്ക്് ആംബുലൻസിന്റെ സൗജന്യ സേവനം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നത്.
ഉച്ചക്ക് 2 മണിക്ക് കണ്ണൂർ ഗവർമെന്റ് മെഡിക്കൽ കോളേജിൽ വച്ച് ലയൺസ് ക്ലബ്ബ് 318 ഋ ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ എസ്.രാജീവ്, ഹോപ്പ് മാനേജിംഗ്് ട്രസ്റ്റി കെ.എസ്.ജയമോഹൻ, ഹോപ്പ് ദേശീയ സമിതി വർക്കിംഗ് പ്രസിഡന്റ് എം.പി.മധുസൂദനൻ എന്നിവർ ചേർന്ന് ആംബുലൻസ് കണ്ണൂർ ഗവർമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എൻ.റോയിക്ക് കൈമാറി. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി പിലാത്തറ ഹോപ്പിൽ ലയൺസ് തുന്നൽ യൂണിറ്റിലുടെ മാസ്കുകൾ നിർമ്മിച്ചു നൽകുമെന്നും ഹോപ്പ് മാനേജിംഗ് ട്രസ്റ്റി അറിയിച്ചു.
അന്നദാനം,ദർശനം നിർത്തിവച്ചു
മമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ കൊറോണ രോഗം പടരുന്ന സാഹചര്യത്തിൽ ഭക്തജനങ്ങളുടെ സുരക്ഷ പരിഗണിച്ച് അന്നദാനം, ദർശനം എന്നിവ മാർച്ച് 31 വരെ നിർത്തിവെക്കുന്നതായി അധികൃതർ അറിയിച്ചു.
ലിക്വിഡ് ഹാൻഡ് വാഷ് ,സാനിറ്റൈസർ വികസിപ്പിച്ചു
തോട്ടട: കോറോണ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി തോട്ടട ഗവ. പോളിടെക്നിക്കിലെ വുഡ് ആന്റ് പേപ്പർ ടെക്നോളജി വിഭാഗം കെമിക്കൽ എഞ്ചിനീയറിംഗ്, കെമിസ്ട്രി വിഭാഗവുമായി സഹകരിച്ച് ലോകാരോഗ്യസംഘടനയുടെ മാർഗ്ഗനിർദ്ദേശാനുസരണം ലിക്വിഡ് ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ വികസിപ്പിച്ചെടുത്തു. പോളിടെക്നിക്കിൽ നടന്ന ചടങ്ങിൽ വുഡ് ആന്റ് പേപ്പർ ടെക്നോളജി വിഭാഗം മേധാവി കെ. പ്രഭാകരന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ എം. സി. പ്രകാശൻ, ഓഫീസ് സൂപ്രണ്ട് ഹംസക്ക് നൽകി ഉദ്ഘാടനം ചെയ്തു. പോളിടെക്നിക്ക് അദ്ധ്യാപകരായ എം.പ്രബിഷ, ടി .എം.ഷിനേഷ് , കെ. പി.ബിജു , രമ്യ സുധാകരൻ, ഡോ. എസ്.സിജി , എം.അഷ്റഫ് എന്നിവർ സംബന്ധിച്ചു.
ബ്രേക് ദ ചെയിൻ കാമ്പയിൻ
തലശ്ശേരി: കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ 11 ബ്രാഞ്ചുകളിലും ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി ഇടപാടുകാർക്കും പൊതുജനങ്ങൾക്കു ഹാൻഡ് വാഷിനുള്ള സൗകര്യമൊരുക്കി. ബാങ്ക് ഹെഡ് ഓഫീസ് കവാടത്തിൽ കതിരൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ.സഹിന ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ്് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം മോഹനൻ സംസാരിച്ചു
ജാഗ്രത സമിതി യോഗം
പേരാവൂർ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടികളും മറ്റും ഊർജ്ജിതമാക്കുന്നതിനായി പേരാവൂരിൽ ജാഗ്രത സമിതി യോഗം ചേർന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗ്രിഫിൻ സുരേന്ദ്രൻ ബോധവത്കരണ ക്ലാസെടുത്തു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാബു, പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത്, ഭരണ സമിതി അംഗങ്ങളായ വി.ഗീത, എത്സമ്മ ഡൊമിനിക്, സുധ ശ്രീധരൻ, ഡാർളി ടോമി, ജൂബിലി ചാക്കോ, സിറാജ് പൂക്കോത്ത്, എൻ.രാജൻ,കെ.ശശീന്ദ്രൻ, കെ.എ.രജീഷ്, പൂക്കോത്ത് അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.