നീലേശ്വരം : പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ പൂരോൽസവം നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നിർദേശ പ്രകാരം ലളിതമായി നടത്തുവാൻ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി പന്തലിൽ കഞ്ഞി ഉൾപ്പെടെയുള്ള ചടങ്ങുകൾ ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
സപ്താഹവും ഓത്തൂട്ടും മാറ്റി
നീലേശ്വരം : പട്ടേന സുവർണവല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ഏപ്രിൽ 15 മുതൽ 18 വരെ നടത്താനിരുന്ന വേദസത്രവും (ഓത്തൂട്ട്) ഏപ്രിൽ 26 മുതൽ മെയ് 3 വരെ നടത്താൻ നിശ്ചയിച്ച ഭാഗവത സപ്താഹ യജ്ഞവും കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി ആഘോഷ കമ്മിറ്റി ചെയർമാൻ വി.ജി.നമ്പൂതിരി അറിയിച്ചു.
കളിയാട്ടം മാറ്റി
നീലേശ്വരം : ചാമക്കുഴി തൊട്ടി കുണ്ടാർ ചാമുണ്ഡി ദേവസ്ഥാനത്ത് 22 മുതൽ 24 വരെ നടത്താനിരുന്ന കളിയാട്ടം കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തിൽ മെയ് 3, 4 തീയതികളലേക്കു മാറ്റിയതായി ചെയർമാൻ സി.മധു, കൺവീനർ രാജേന്ദ്രൻ ചാമക്കുഴി എന്നിവർ അറിയിച്ചു.
നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവൽ കിഴക്കലോട്ട് തറവാട്ടിൽ (രാച്യംവീട്) 27, 28 തീയതികളിൽ നടത്താനിരുന്ന കളിയാട്ട ഉത്സവം കൊറോണ ജാഗ്രതയുടെ ഭാഗമായി മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു