കാസർകോട്: റൂട്ട് മാപ്പ് പുറത്തുവിട്ടതിനു പിന്നാലെ കാസർകോട്ട് കൊറോണ ബാധിച്ച രോഗിയുമായി സമ്പർക്കത്തിലേർപെട്ട മുഴുവൻ പേരെയും കണ്ടെത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഡോക്ടറുൾപെടെ 12 പേരെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗിയായ യുവാവ് സന്ദർശകർക്കയച്ച സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടർ ഉൾപ്പെടെ 12 പേരെയാണ് ഇതിനകം ഐസോലേഷൻ വാർഡിലേക്ക് മാറ്റിയത്. ചായ കുടിക്കാൻ കാന്റീൻ സന്ദർശിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന കാന്റീൻ ജീവനക്കാരനെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മറ്റൊരു വ്യക്തിയുമായും ഇദ്ദേഹം സമ്പർക്കത്തിലേർപ്പെട്ടിട്ടില്ലാത്തതിനാൽ നിലവിൽ തയ്യാറാക്കിയ റൂട്ട് മാപ്പ് പൂർണ വിവരങ്ങൾ ഉൾപ്പെട്ടതാണെന്നും ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. സ്വകാര്യശുപത്രി ഏതാണെന്നും മറ്റുമുള്ള തെറ്റായ ചോദ്യങ്ങൾ ഇക്കാര്യത്തിൽ അപ്രസക്തമാണെന്നും അധികൃതർ പറഞ്ഞു.