കണ്ണൂർ: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെത്തുന്ന വിദേശ വിനോദസഞ്ചാരികളെ നിരീക്ഷിക്കാൻ സംവിധാനമൊരുക്കി. ഇതിന്റെ ഭാഗമായി ഇവിടെയെത്തുന്ന എല്ലാ വിദേശികളുടെയും വിവരങ്ങൾ ശേഖരിച്ച് അവരുമായി ആരോഗ്യ പ്രവർത്തകർ ബന്ധപ്പെടുന്നുണ്ട്. വിദേശ സന്ദർശകരുടെ വിവരങ്ങൾ പോലിസിനും ആരോഗ്യ വകുപ്പിനും കൈമാറാൻ ജില്ലയിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്‌റ്റേകൾ എന്നിവയുടെ ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.
1കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ആശുപത്രികളിലും അല്ലാത്തവരെ അവരുടെ താമസ സ്ഥലങ്ങളിലും നിരീക്ഷണത്തിൽ വെക്കും
1ഐസൊലേഷനിൽ താമസിപ്പിക്കുന്നതിനായി ജില്ലയിലെ ഏതാനും ഹോട്ടലുകളിലും റിസോർട്ടുകളിലും സംവിധാനമൊരുക്കിയിട്ടുണ്ട്.
പരിശോധനയ്ക്കും താമസത്തിനുമുള്ള ചെലവ് വിദേശികളിൽ നിന്നു തന്നെ ഈടാക്കും
കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് വരുന്നവരും കൊറോണ ബാധിതരുമായി നേരിട്ട് ബന്ധം പുലർത്തിയവരുമാണെങ്കിൽ 28 ദിവസവും അല്ലാത്തവർ 14 ദിവസവും ഐസൊലേഷനിൽ കഴിയണം
ഈ കാലയളവിൽ അവർ പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്തും.
അവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ളവ എത്തിച്ചുനൽകുന്നതിനുള്ള സംവിധാനം ബന്ധപ്പെട്ടവർ ഒരുക്കണം.
ഹോട്ടലുകളിലും മറ്റും കഴിയുന്ന വിദേശികളുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെടുകയും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും.
ബൈറ്റ്
കൊറോണയുടെ പശ്ചാത്തലത്തിൽ നമ്മുടെ നാട്ടിലെത്തുന്ന വിദേശ വിനോദസഞ്ചാരികളെ സംശയത്തോടെയും ശത്രുതയോടെയും നോക്കിക്കാണേണ്ട കാര്യമില്ല. വിദേശത്തു നിന്നു വരുന്നവരാണെന്നു കരുതി അവർ വൈറസ് ബാധിതരാണെന്ന് കരുതുന്നത് ശരിയല്ല. മുൻവിധികളോടെ വിദേശികളോട് പെരുമാറുന്നത് നമ്മുടെ വിനോദസഞ്ചാര മേഖലയ്ക്ക് ദോഷം ചെയ്യും. വൈറസ് ബാധയില്ലെന്ന് പരിശോധനയിൽ വ്യക്തമാകുന്നവർക്ക് ഇക്കാര്യം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് നൽകും- ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു