മയ്യിൽ:ചെക്യാട്ട് കാവിന് സമീപത്തു വെച്ചു കാറും ബസും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരനായ സി.ധനേഷ് തായംപൊയിൽ, രമേശൻ ചെറുപഴശ്ശി, ബസ് യാത്രക്കാരനായ നാരായണൻ എന്നിവർക്കാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും പാവന്നൂർകടവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ ചെക്യാട്ട് കാവിന് സമീപമുള്ള ഹോട്ടലിൽ നിന്നും പ്രധാന റോഡിലേക്ക് കടന്നു വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു