കണ്ണൂർ: കശുഅണ്ടി ക്ക് ന്യായവില നിശ്ചയിച്ച് സർക്കാർ സംഭരിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ കണ്ണൂർ ജില്ലാ എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിൽ ഉത്പാദിപ്പിക്കുന്ന കശുഅണ്ടി ഗുണമേന്മയേറിയതാണ്. വിളവ് ഗണ്യമായി കുറഞ്ഞിരിക്കുന്ന സന്ദർഭത്തിൽ ഉള്ള വിളവിന് ന്യായമായ വില ലഭിക്കുന്നില്ല. ആയതിനാൽ ന്യായവില ഉറപ്പ് വരുത്തി കശുഅണ്ടി വികസന കോർപ്പറേഷൻ മുഖേന കശുഅണ്ടി സംഭരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കിസാൻ സഭ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു. മന്ത്രി ജെ. മേഴ്‌സിക്കട്ടിയമ്മ, വി.എസ്. സുനിൽകുമാർ എന്നിവർക്ക് നിവേദനം നല്കി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.പി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.പി. ഷൈജൻ, കേരകർഷക സംഘം സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ എന്നിവർ പ്രസംഗിച്ചു.