പെരിയ: പെരിയ കൂടാനം താഴത്ത് വീട് തറവാട് പുനഃപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി 25ന് രാത്രിയും 26ന് പകലും നടത്താനിരുന്ന പൊട്ടൻ തെയ്യവും വിഷ്ണുമൂർത്തി തെയ്യവും മാറ്റിവെച്ചു. 23 മുതൽ 24 വരെയുള്ള ചടങ്ങുകളും 25ന് രാവിലെ പുനഃപ്രതിഷ്ഠയും ലളിതമായി സുരക്ഷക്രമീകരണങ്ങളോടെ നടത്താൻ ആഘോഷക്കമ്മിറ്റി യോഗം തീരുമാനിച്ചു.