കൂത്തുപറമ്പ്:കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ പരോൾ കാലാവധി കഴിഞ്ഞ ശേഷം കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂര്യാട്ടെ വിപിൻ അണ്ണേരി (30)യെ കാണാനില്ലെന്ന പരാതിയിലാണ് കൂത്തുപറമ്പ് പൊലീസ് അന്വഷണം നടത്തുന്നത്. വിപിന്റെ ഭാര്യയാണ് കഴിഞ്ഞ ദിവസം കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയത്.
2007 ൽ മൂരാട് വച്ച് ബി.ജെ.പി പ്രവർത്തകനായ പ്രമോദിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വിപിൻ അണ്ണേരി ജനവരി 30 ന് ആണ് പരോളിൽ ഇറങ്ങിയത്.പരോൾ കാലാവധി കഴിഞ്ഞ് മാർച്ച് 16ന് വൈകുന്നേരം 5.30 കണ്ണൂർ സെൻട്രൽ ജയിലിൽ എത്തേണ്ടതായിരുന്നു.16ന് ഉച്ചയ്ക്ക് ജയിലിലേക്കാണെന്ന് പറഞ്ഞ് വിപിൻ വീട്ടിൽ നിന്നും ഇറങ്ങിയതായി ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അതേസമയം വിപിനിനെ ഉടനടി അറസ്റ്റ് ചെയ്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് കൊണ്ട് സെൻട്രൽ ജയിൽ അധികൃതർ കണ്ണൂർ എസ് പി ക്കും ഡിജിപിക്കും ഉത്തരവ് നൽകിയിട്ടുണ്ട്