മൊത്തം വരവ് - 20,00,22,472
മൊത്തം ചെലവ് - 19,77,24,390
നീക്കിയിരിപ്പ് - 22,98, 083
വിവിധ മേഖലകൾക്ക്
ഉൽപ്പാദന മേഖല ( കൃഷി, മൃഗസംരക്ഷണം ) - 8916770
സേവന മേഖല- 74O87052
പശ്ചാത്തല മേഖല ( വൈദ്യുതി; പൊതുമരാമത്ത് , ഊർജം, തൊഴിലുറപ്പ് പദ്ധതി ) - 117018650
പയ്യന്നൂർ: കാർഷിക മേഖലക്ക് മുൻതൂക്കം നൽകി , രാമന്തളി ഗ്രാമപഞ്ചായത്ത് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് വൈസ്
പ്രസിഡന്റ് എ.വത്സല അവതരിപ്പിച്ചു. ഉത്പാദന മേഖലയിൽ കൃഷി, വനിതാ തൊഴിൽ സംരംഭം, കറവപ്പശു , കാലിത്തീറ്റ ധനസഹായം , മത്സ്യ തൊഴിലാളി ക്ഷേമം എന്നിവക്കാണ് മുൻഗണന നൽകിയിട്ടുള്ളത്.സേവന മേഖലയിൽ പൊതു വിദ്യാഭ്യാസം, ആരോഗ്യ മേഖല,
ഭവന നിർമ്മാണം, ബഡ്സ് സ്കൂൾ പ്രവർത്തനം, ഭിന്നശേഷി - ശാരീരിക- മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആശ്വാസ പദ്ധതികൾ, ശുചിത്വ പദ്ധതി, ഫാമിലി ഹെൽത്ത് സെന്റർ മെയ്യപ്പെടുത്തൽ, പട്ടികജാതി-പട്ടിക വർഗ്ഗ മേഖലയിൽ വിവിധ വികസന പ്രവർത്തനങ്ങൾ എന്നിവക്കും പശ്ചാത്തല മേഖലയിൽ റോഡ് അഭിവൃദ്ധിപ്പെടുത്തൽ, ടൂറിസം തുടങ്ങിയവക്കുമാണ് മുൻതൂക്കം നൽകിയിട്ടുള്ളത്.
പ്രസിഡന്റ് എം.വി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.അബ്ദുൾ ഫത്താഹ് സ്വാഗതം പറഞ്ഞു.