പയ്യന്നൂർ: അന്നൂർ ആലിൻ കീഴിന് സമീപത്തെ പടന്നയിൽ ടയർ വർക്സ് കട നടത്തുന്ന സി.കെ.സജീവന്റെ ബൈക്ക് സാമൂഹ്യ വിരുദ്ധർ കത്തിച്ചു.ചൊവ്വാഴ്ച രാത്രി 12 നാണ് സംഭവം. പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറയങ്ങിയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. ഉടൻ വെള്ളമൊഴിച്ചു തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ബൈക്ക് പൂർണ്ണമായും അഗ്നിക്കിരയായി.സമീപത്തുണ്ടായിരുന്ന മറ്റൊരു ബൈക്കിനും തീ പിടിച്ചിരുന്നു. പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. ഫൊറൻസിക് സംഘവും പരിശോധന നടത്തി.