കൂത്തുപറമ്പ്:ചെറുവാഞ്ചേരി സ്റ്റേഡിയം നിർമ്മാണത്തിനായുള്ള സ്ഥലമെടുപ്പ് പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുറകിലായാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി ഒരു കോടി രൂപ സമാഹരിക്കുന്ന പ്രവർത്തനങ്ങൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ചെറുവാഞ്ചേരിയിലെ മുഴുവൻ വീടുകളിലും നടക്കും. കോവിഡ് 19 ബോധവത്ക്കരണത്തിന് ഭാഗമായി മാസ്ക് ,സാനിറ്റൈസർ, ലഘുലേഖകൾ എന്നിവയും പ്രവർത്തകർ വീടുകളിൽ എത്തിക്കും. ഈ മാസം 28നുള്ളിൽ സ്ഥലമെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപയാണ് സ്റ്റേഡിയം നിർമാണത്തിനായി നീക്കിവെച്ചിട്ടുള്ളതെന്നും ബാക്കി തുകയാണ് ജനകീയ കൂട്ടായ്മയിലൂടെ കണ്ടെത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.കെ.പവിത്രൻ,സന്തോഷ് ഇല്ലോളിൽ, പി.സുധീർ,കെ.എം.ചന്ദ്രൻ എന്നിവർ പങ്കെടുത്തു