കൊട്ടിയൂർ: കണ്ടപ്പുനത്ത് കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. മഞ്ഞളാംപുറം സ്വദേശി ധനേഷ്, പാനൂർ സ്വദേശി ജിനോയ് എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം നടന്നത്. അമ്പായത്തോട് ഭാഗത്തു നിന്നും വരികയായിരുന്ന കാറും നീണ്ടുനോക്കിയിൽ നിന്നും അമ്പായത്തോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.