മാഹി: കോറോണ പ്രതിരോധത്തിന് ഉപയോഗിക്കുന്ന അംഗശുചീകരണ ലേപനം സ്വയം നിർമ്മിച്ച് മാഹി മഹാത്മാഗാന്ധി ഗവ: ആർട്സ് കോളജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ: പി.രവീന്ദ്രൻ മാതൃകയായി.
കോളജിലെ കെമിസ്ട്രി ലാബിൽ നിന്ന് സ്വയം നിർമ്മിച്ച നാൽപ്പത് ഹാൻഡ് സാനിറ്റേഷൻ ബോട്ടിലുകളാണ് അദ്ദേഹം മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മക്ക് കൈമാറിയത്.


ചിത്രം: ഡോ: പി. രവീന്ദ്രൻ ഹാന്റ് സാനിറ്റേഷൻ ബോട്ടിലുകൾ മാഹി ആർ.എ.അമൻ ശർമ്മക്ക് കൈമാറുന്നു.