കാസർകോട്: കൊറോണ വ്യാപനത്തെ തുടർന്ന് മലബാർ എക്സ്‌പ്രസും ഇന്റർസിറ്റിയും ഉൾപ്പെടെ 12 ട്രെയിനുകൾ 21 മുതൽ 31 വരെ റദ്ദാക്കി. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി (1208), കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി (12081), മംഗളൂരു - കോയമ്പത്തൂർ ഇന്റർസിറ്റി (22609), കോയമ്പത്തൂർ - മംഗളൂരു ഇന്റർസിറ്റി (22610), തിരുവനന്തപുരം - മംഗളൂരു മലബാർ (16629), മംഗളൂരു - തിരുവനന്തപുരം മലബാർ (16630), എറണാകുളം - മുംബയ് തുരന്തോ (12223), മുംബയ് - എറണാകുളം തുരന്തോ (12224), തിരുവനന്തപുരം - ചെന്നൈ വീക്കിലി എക്സ്‌പ്രസ്(12698), ചെന്നൈ - തിരുവനന്തപുരം പ്രതിവാര എക്സ്‌പ്രസ് (12698), മംഗളുരു ജംഗ്‌ഷൻ -ബിജയപുര സ്പെഷ്യൽ (07327), ബിജയപുര -മംഗളുരു സ്പെഷ്യൽ (07328) എന്നിവയാണ് റദ്ദാക്കിയത്.