കൂത്തുപറമ്പ്:വലിയവെളിച്ചത്തുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിൽ പ്ലാസ്റ്റിക് ശേഖരത്തിന് തീപിടിച്ചു. ഇന്നലെ പുലർച്ചയോടെയാണ് തീപിടിത്തമുണ്ടായത്. കൂത്തുപറമ്പ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഏതാനും മാസം മുമ്പും ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യശേഖരത്തിന് തീപിടിച്ചിരുന്നു. കുടുംബശ്രീ അംഗങ്ങൾച്ചേർന്ന് വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് ശേഖരം ട്രഞ്ചിംഗ് ഗ്രൗണ്ടിലെ പ്രത്യേക യാർഡിലാണ് സൂക്ഷിച്ചിരുന്നത്.