മാഹി:പളളൂർ ഗവ: ആശുപത്രിയിൽ തെർമൽ സ്‌കാനർ ഉപയോഗിച്ച് രോഗികളെ പരിശോധിക്കാൻ സംവിധാനമായതായി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ടി.വി.പ്രകാശ് അറിയിച്ചു കൊറോണ രോഗം മാഹിയിൽ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത് നടപ്പിലാക്കിയത്.സാനിറ്റെസറിന് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ ശാസ്ത്രീയമായി സാനിറ്റെ സർ ഫാർമസി വിഭാഗം നിർമ്മിച്ച് മാതൃകയായി. ഫാർമസിസ്റ്റുകളായ കെ.ഹരിദാസൻ, എം.ദിനേശൻ, എം.പ്രസന്ന എന്നിവർ നേതൃത്വം നൽകി.