മുഴപ്പിലങ്ങാട്:എടക്കാട് പൊലീസ് നിർദേശിച്ച നിബന്ധനകൾ
പാലിക്കാതെ കൂറുമ്പ ഭഗവതി ക്ഷേത്ര മഹോത്സവത്തിൽ ആചാരങ്ങൾ ലംഘിച്ചും
ചടങ്ങുകൾ അലങ്കോലമാക്കിയും കലശങ്ങൾ കൊണ്ടുവന്നവർക്കെതിരെ കേസെടുക്കണമെന്ന്
മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.മഹോത്സവത്തിന് മുമ്പ് ഡിവൈ.എസ്.പി. വിളിച്ചു
ചേർത്ത യോഗത്തിലെടുത്ത തീരുമാനങ്ങൾ പൊലീസ് നടപ്പാക്കിയില്ല. ചുവരെഴുത്തും അലങ്കാരങ്ങളും നീക്കം ചെയ്യുമെന്ന് ഉറപ്പ് നല്കിയെങ്കിലും ഭരണകക്ഷിയുടെ പ്രചാരണങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകുകയായിരുന്നെന്ന് യോഗം ആരോപിച്ചു.മണ്ഡലം പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
സി.ദാസൻ, അറത്തിൽ സുന്ദരൻ, എൻ.പി. വിജേഷ് എന്നിവർ പ്രസംഗിച്ചു.