തൃക്കരിപ്പൂർ:കാർഷിക മേഖലയ്ക്കും പരിസ്ഥിതി ജൈവ വൈവിധ്യ സംരക്ഷണത്തിനും പ്രാമുഖ്യം നൽകി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് വാർഷിക ബഡ്ജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സുകുമാരൻ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി. ഫൗസിയ അദ്ധ്യക്ഷത വഹിച്ചു.

കുടിവെള്ള വിതരണത്തിനായി പൈപ്പ് ലൈൻ, തെങ്ങുകൃഷി, ജീവനി ഹരിത പഞ്ചായത്ത് പച്ചക്കറി കൃഷി വ്യാപനം, അങ്കണവാടികളിൽ പച്ചക്കറി കൃഷി, ജല സംരക്ഷണം, കിണർ റീചാർജ് പദ്ധതി, പുഴ, തോട്, കുളം, കിണർ നീർചാലുകളുടെ നവീകരണം, പുഴയെ അറിയാൻ പുഴ നടത്തം, ജൈവ വൈവിധ്യ പരിസ്ഥിതി സംരക്ഷണം, മൃഗ സംരക്ഷണം, മാലിന്യ സംസ്കരണം, കുടിവെള്ള വിതരണം, ദുരന്ത നിവാരണം, വിവിധ ആശുപത്രികളുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്താൽ, വയോജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് സ്‌കോളർഷിപ്പ്, സാമൂഹ്യ സുരക്ഷാ പദ്ധതികൾ, വിശപ്പ് രഹിത കേരളം പദ്ധതി വഴി ജനകീയ ഹോട്ടൽ, പാലിയേറ്റിവ് കെയർ പദ്ധതികൾ, സ്‌കൂളുകൾക്ക് ഫോട്ടോകോപ്പിയർ വാങ്ങൽ തുടങ്ങിയ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. സ്ഥിരം സമിതി ചെയർമാന്മാരായ വി.കെ ബാവ, എ.ജി സറീന, കെ. റീത്ത, അംഗങ്ങളായ സത്താർ വടക്കുമ്പാട്, പി. തമ്പാൻ നായർ, പി. കുഞ്ഞമ്പു, എ.കെ നളിനി, ടി.വി കുഞ്ഞികൃഷ്‌ണൻ ചർച്ചയിൽ പങ്കെടുത്തു.

23,57,52,558 രൂപ വരവും 21,86,78,967 രൂപ ചെലവും 1,70,73,591 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ്