കാഞ്ഞങ്ങാട്: കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 546 ആയി.ബുധനാഴ്ച 409 പേരായിരുന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്.
400 പേർ വീടുകളിലും 9 പേർ ആശുപത്രികളിലും. ഗൾഫിൽ നിന്നും മറ്റും വരുന്നവർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കൃത്യമായി ബന്ധപ്പെടുന്നുണ്ടെന്നതിന്റെ തെളിവാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ്.ഗൾഫ് നാടുകൾക്ക് പുറമെ മുംബൈ,ബംഗ്‌ളൂരു എന്നിവിടങ്ങളിൽ നിന്നും മലയാളികൾ കാസർകോട് ജില്ലയിലേക്ക് വരുന്നുണ്ട്.
അതിർത്തി ചെക് പോസ്റ്റുകളിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ ഇവരെ കടത്തി വിടുന്നുള്ളൂ. ഇത് അതിർത്തികളിൽ ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കുന്നുണ്ട്.
അതിർത്തിയിലെ പരിശോധനയിൽ സഹകരിക്കണം. വലിയ ദുരന്തത്തെ ഇല്ലാതാക്കാൻ ചെറിയ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരുന്നത് ആരുടെയും കൃത്യ വിലോപമായി കാണരുത് -ജില്ലാ ഭരണകൂടം
നിരീക്ഷണത്തിൽ -546
ഇന്നലെ മാത്രം
വീടുകളിൽ -400
ആശുപത്രികളിൽ 9