കണ്ണൂർ‌ ജില്ല നിരീക്ഷണത്തിൽ 3606

വീടുകളിൽ -3582

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്- 16

ജില്ലാ ആശുപത്രി -4

തലശ്ശേരി ജനറൽ ആശുപത്രി 4

സാമ്പിൾ അയച്ചത് 125

നെഗറ്റീവ് 111

പോസിറ്റിവ് 1

ലഭിക്കാൻ 13

അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധന

വിമാനങ്ങൾ 15

യാത്രക്കാർ 1163

ട്രെയിനുകളിൽ (അവസാന 24 മണിക്കൂർ)​

യാത്രക്കാർ 3114

ഐസൊലേഷന് നിർദ്ദേശം 200

ആശുപത്രി 2

യാത്രാവിലക്ക് 589

കിളിയന്തറ ചെക്ക് പോസ്റ്റിൽ(24 മണിക്കൂർ)​

വാഹനങ്ങൾ586

യാത്രക്കാർ 2917

ഐസൊലേഷന് നിർദ്ദേശം 6

കണ്ണൂർ : കൊറോണ പ്രതിരോധം മുൻനിർത്തി ജില്ലയിലെ സർക്കാർ ആശുപത്രികളിലെ 688 പാരാമെഡിക്കൽ ജീവനക്കാർ, സ്വകാര്യ ആശുപത്രികളിലെ 20 പാരാമെഡിക്കൽ ജീവനക്കാർ, വിവിധ വകുപ്പുകളിലെ 270 ജീവനക്കാർ, 25 ജനപ്രതി നിധികൾ, 27 രാഷ്ട്രീയ നേതാക്കൾ, കണ്ണൂർ യൂണിവേഴ്‌സിറ്റിക്കു കീഴിലെ 40 കോളേജ് പ്രിൻസിപ്പാൾമാർ, 27 ബാങ്ക് ടി. ഒ. ടി മാർ എന്നിവർക്ക് പ്രത്യേക പരിശീലനം നൽകി.
ജില്ലയിലെ സ്വകാര്യ ഓഫീസുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനയും അതിഥി തൊഴിലാളികൾക്ക് ബോധവത്ക്കരണവും നടത്തി.
ആരോഗ്യവകുപ്പിലെ ജീവനക്കാർക്ക് അവധി അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവധിയിലുള്ള എല്ലാ വിഭാഗം ജീവനക്കാരും (ചികിത്സ, പഠനം എന്നീ ആവ ശ്യങ്ങൾക്കായി ദീർഘകാല അവധിയിലുള്ള ജീവനക്കാർ ഒഴികെ) അവധി റദ്ദ് ചെയ്ത് തിരികെ ജോലിയിൽ പ്രവേശിക്കേണ്ടതാണ്, ആവശ്യമാണെങ്കിൽ അവധി ദിവസങ്ങളിലും രാത്രിയിലും എല്ലാ വിഭാഗം ജീവനക്കാരും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണം.

അഡ്‌ഹോക് ഡോക്ടർമാരെ നിയമിക്കുന്നു
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ അഡ്‌ഹോക്ക് ഡോക്ടർമാരെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. മോഡേൺ മെഡിസിനിൽ ബിരുദം ഉള്ളവരും ടി.സി.എം.സി രജിസ്‌ട്രേഷൻ ഉള്ളവരുമായ ഉദ്യോഗാർത്ഥികൾ ഡിഗ്രി സർട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയുടെ അസ്സലും പകർപ്പും സഹിതം 20 ന് രാവിലെ 10 മണിക്ക് സിവിൽ സ്റ്റേഷൻ അനക്‌സിലുള്ള ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) ഹാജരാകേണ്ടതാണ്.


മലബാർ കാൻസർ സെന്ററിൽ കർശന നിയന്ത്രണം
തലശ്ശേരി: കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ സന്ദർശകരെ നിരോധിച്ചു. തുടർ സന്ദർശനത്തിനായി മുൻകൂർ തീയതി ലഭിച്ചിട്ടുള്ള രോഗികൾ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആശുപത്രിയിൽ വരാതിരിക്കാൻ ശ്രദ്ധിക്കണം. ഇത്തരം രോഗികൾക്ക് സംശയദുരീകരണത്തിനായി അതത് ഒ പികളിൽ ഫോൺ മുഖാന്തരം ബന്ധപ്പെടാവുന്നതാണ്.അടുത്ത സന്ദർശന തീയതി അതത് ഒ പി കളിൽ നിന്നും ഫോൺ വഴി ലഭിക്കും.
സെന്ററിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും കവാടത്തിൽ സജ്ജീകരിച്ചിട്ടുള്ള സ്‌ക്രീനിങ് ഡെസ്‌കിൽ പരിശോധിച്ച ശേഷം മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ. ജീവനക്കാരെയും ഇത്തരത്തിൽ സ്‌ക്രീനിംഗ് നടത്തി മാത്രമേ ആശുപത്രിയിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ.
ഒ പി യിൽ ബന്ധപ്പെടേണ്ട ഫോൺ: സർജിക്കൽ ഓങ്കോളജി 0490 2399214, ഗൈനക് ഓങ്കോളജി 0490 2399213, ഹെഡ് ആന്റ് നെക്ക് ഓങ്കോളജി 0490 2399212, റേഡിയേഷൻ ഓങ്കോളജി 0490 2399276, ഹെമറ്റോളജി 0490 2399245, മെഡിക്കൽ ഓങ്കോളജി 0490 2399255


പഞ്ചിംഗ് നിർത്തിവെക്കാൻ നിർദേശം
കണ്ണൂർ: ജില്ലയിലെ ഏതെങ്കിലും സ്ഥാപനങ്ങളിൽ ഹാജർ പഞ്ചിംഗ് തുടരുന്നുണ്ടെങ്കിൽ അടിയന്തിരമായി നിർത്തിവെക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രധാന തൊഴിൽ സ്ഥാപനങ്ങൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. ആരോഗ്യ പൊലീസ് വകുപ്പുകളുമായി സഹകരിച്ച് നടത്തിയ ബോധവത്കരണ പരിപാടിയിൽ സാമൂഹ്യദൂരപാലനം, ഹാജർ പഞ്ചിംഗ് നിർത്തിവെക്കൽ, വ്യക്തിശുചിത്വം തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുകയും ഹാന്റ് സാനിറ്റെസറുകളും മാസ്‌കുകളും വിതരണം ചെയ്യുകയും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഹിന്ദിയിലും ബോധവത്കരണം നടത്തി.
ജില്ലാ ലേബർ ഓഫീസർ ( എൻഫോഴ്‌സ്‌മെന്റ്) ബേബി കാസ്‌ട്രോയുടെ നേതൃത്വത്തിൽ നടന്ന ബോധവത്കരണ പരിപാടിയിൽ അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ വി ദിനേശ്, എം കെ രാജൻ, ടി സി വി രജിത്, കെ രാജലക്ഷ്മി, പി ഷാജിൽ കുമാർ, സജിത് ചിറയിൽ, വി എം കൃഷ്ണൻ, കെ മനോജ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഇ സുബ്രഹ്മണ്യൻ, ആരോഗ്യ പ്രവർത്തക എസ് ആർ ഷേർലി, പൊലീസ് സബ് ഇൻസ്‌പെക്ടർ പ്രവീൺ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലെവൻ, മഹ്‌റൂഫ് തുടങ്ങിയവർ പങ്കെടുത്തു.


ഡോക്ടർ ലൈനിലുണ്ട്
കൊറോണ ജാഗ്രതയുടെ ഭാഗമായി ഹോം ഐസൊലേഷനിൽ കഴിയുന്നവർക്ക് ആശങ്കകളകറ്റാൻ ഇനി ഡോക്ടറെ വിളിക്കാം. ഐസൊലേഷനിൽ കഴിയുന്നവർക്ക് നേരിടേണ്ടി വരുന്ന മാനസിക പിരിമുറുക്കങ്ങൾക്ക് പരിഹാരമായാണ് ഈ സംവിധാനമൊരുക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായ്ക് അറിയിച്ചു. നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നേതൃത്വത്തിൽ ഹർഷം പദ്ധതി പ്രകാരമാണ് ഹോം ഐസൊലേഷനിലുള്ളവർക്കായി കരുതലൊരുക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് തങ്ങളുടെ ആശങ്കകളകറ്റാൻ 9446365036, 9895117907, 9447759122 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകൾ വിൽപ്പന നടത്തരുത്
കണ്ണൂർ, കാസർകോട് ജില്ലകളിലെ മെഡിക്കൽ സ്റ്റോറുകൾ/സൂപ്പർ മാർക്കറ്റുകൾ/മാളുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പലതരത്തിലുള്ള ഹാന്റ് സാനിറ്റൈസറുകളും ഹാന്റ് റബ്ബുകളും വൻവിലയ്ക്ക് വിറ്റഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ പലതും സൗന്ദര്യ വർധക വസ്തുക്കളുടെ ഗണത്തിൽപ്പെടുന്നവയാണ്. കൊറോണ വൈറസിനെയോ മറ്റു രോഗാണുക്കളെയോ പൂർണമായും നശിപ്പിക്കുന്നതിന് ഇത് പര്യാപ്തമല്ല. അതുകൊണ്ടുതന്നെ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാൽ സർക്കാർ നിർദേശിക്കുന്ന തരത്തിലുള്ള ബ്രേക്ക് ദി ചെയിൻ എന്ന ഉദ്ദേശം ഫലപ്രാപ്തി കാണാനിടയില്ല. മാത്രമല്ല വിപരീത ഫലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ വഞ്ചിതരാകാതെ ഡ്രഗ്‌സ് ലൈസൻസുള്ള സ്ഥാപനങ്ങളിൽ ആന്റി സെ്ര്രപിക്/ഡിസ്ഇൻഫെ്ര്രകന്റ് ആയി ഉൽപ്പാദിപ്പിക്കപ്പെടുന്നതും ഡബ്ല്യു എച്ച് ഒ മാനദണ്ഡ പ്രകാരം ലഭ്യമാകുന്നതും സർക്കാർ താൽക്കാലിക അനുവാദം നൽകി ഉൽപ്പാദിപ്പിക്കുന്നതുമായ ഹാന്റ് സാനിറ്റൈസർ ഉത്പ്പന്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് കണ്ണൂർ അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

പ്രതിരോധ പ്രവർത്തനങ്ങളുമായി കണ്ണൂർ ഗവ. വൃദ്ധസദനം
കൊറോണയ്ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുകയാണ് കണ്ണൂർ ഗവ. വൃദ്ധ സദനത്തിലെ താമസക്കാരും ജീവനക്കാരും. എഴുപതു വയസ്സിനു മുകളിൽ പ്രായമുള്ള അറുപത്തിയഞ്ച് താമസക്കാർ ഉള്ള വൃദ്ധസദനത്തിൽ സർക്കാർ നിർദ്ദേശ പ്രകാരമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി സൂപ്രണ്ട് ബി മോഹനൻ അറിയിച്ചു.
സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ഔട്ടിംഗ് മാറ്റിവയ്ക്കുകയും ചെയ്തു. കോറോണ രോഗപ്രതിരോധത്തിനായി ശരിയായി കൈകഴുകുന്നതിൽ പരിശീലനവും നൽകി വരുന്നുണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിനു പുറമെ ശാരീരിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങളും നടത്തിവരുന്നു. പനിയടക്കമുള്ള രോഗലക്ഷണങ്ങൾ ഉള്ളവരെ പാർപ്പിക്കുന്നതിനായി ഐസോലേഷൻ വാർഡും സജ്ജീകരിച്ചിട്ടുണ്ട്. താമസക്കാർക്ക് പോഷക സമൃദ്ധമായ ആഹാരം, കുടിവെള്ളം എന്നിവ ഉറപ്പുവരുത്തുകയും ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യുന്നുണ്ട്. പ്രായമേറിയവർ, ശാരീരിക വൈകല്യമുള്ളവർ, ഗർഭിണികൾ, രോഗബാധിതർ, തുടങ്ങിയ താമസക്കാർക്ക് പ്രത്യേക പരിഗണന നൽകി അവരെ പതുജനങ്ങളുമായി നേരിട്ട് ഇടപെടാതെ ശ്രദ്ധിക്കുന്നുണ്ട്. സോപ്പ് വെള്ളം , സാനിറ്റൈസർ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി മേട്രനെ ചുമതലപ്പെടുത്തി.



ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിൽ
പങ്കാളികളായി യുവജന ക്ഷേമ ബോർഡും
സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ കീഴിലുള്ള ജില്ലാ യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ നടത്തി. കണ്ണൂർ പുതിയ ബസ്സ് സ്റ്റാൻഡിൽ നടന്ന പരിപാടി തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. യാത്രക്കാർക്കും ഡ്രൈവർമാർക്കും സാനിറ്റൈസർ കൈയിൽ ഒഴിച്ച് കൊടുത്ത് മന്ത്രി ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പയനിന്റെ ഭാഗമായി മാസ്‌കുകളും വിതരണം ചെയ്തു.
ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദൻ പൃഥ്വിയിൽ, കോഓർഡിനേറ്റർ സരിൻ ശശി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യൂത്ത് കോഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.

അമിത വിലക്കെതിരെ നടപടി
സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയ സാഹചര്യത്തിൽ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ ന്യായമായ വിലയിൽ ലഭ്യമാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന വിധത്തിൽ പൊതുവിപണിയിൽ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, അമിതവില ഈടാക്കൽ തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി പരിശോധനകൾ നടത്തിവരികയാണെന്നും ഇത്തരം ക്രമക്കേടുകൾ കാണിക്കുന്ന മൊത്ത/ചില്ലറ വ്യാപാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ/റേഷനിംഗ് ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതിനായി നിർദ്ദേശം നൽകിയിട്ടുണ്ട്.

സുരക്ഷാ മുൻകരുതലുകൾക്കായി
നോഡൽ ഓഫീസർമാരെ നിയമിച്ചു
കേരളത്തിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഒരുക്കുന്നതിന്റെ ഭാഗമായി നോഡൽ ഓഫീസർമാരെ നിയമിച്ചു. നോഡൽ ഓഫീസർ, പ്രവർത്തന മേഖല, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ.
അഡീഷണൽ ജില്ലാ പൊലീസ് മേധാവി: മതപരം, സംസ്‌കാരികം, രാഷ്ട്രീയം വിവാഹം തുടങ്ങി മറ്റ് ആളുകൾ കൂടുന്ന ചടങ്ങുകളുടെയും പരിപാടികളുടെയും നിയന്ത്രണം. ഫോൺ: 9497 996 973, എ.ഡി.എം: പൊതുഇടങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ പാലിക്കേണ്ട നടപടികൾ, ഫോൺ: 9447 766 780, ഡിഎംഒ: സർക്കാർ ആശുപത്രികളിലെ സൗകര്യം ഏർപ്പെടുത്തൽ, മറ്റ് പ്രതിരോധ സംവിധാനം ഏർപ്പെടുത്തൽ. ഫോൺ: 9946 105 495, അസിസ്റ്റന്റ് കലക്ടർ: എയർപോർട്ട്. ഫോൺ: 9446 002 243, ആർ ടി ഒ: റെയിൽവേ സ്റ്റേഷൻ, ചെക്ക് പോസ്റ്റ്, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലെ പരിശോധനയും, ഗതാഗത സംവിധാനം ഒരുക്കലും. ഫോൺ: 8547639013, സീനിയർ ഫിനാന്‌സ് ഓഫീസർ: സ്വകാര്യ ആശുപത്രികളിൽ സൗകര്യമൊരുക്കൽ. ഫോൺ: 8547 616 038, ജില്ലാ ഇൻഫർമേഷൻ ഓഫീസർ: മീഡിയ. ഫോൺ: 9496 003 202, പഞ്ചായത്ത് ഉപഡയറക്ടർ: കെയർ സെന്ററുകളിൽ സൗകര്യം ഏർപ്പെടുത്തൽ. ഫോൺ: 9496 049 001, ജില്ലാ സപ്ലൈ ഓഫീസർ: ഹോം ഐസൊലേഷനിൽ കഴിയുന്നവർക്കുള്ള ഭക്ഷണമൊരുക്കൽ. ഫോൺ: 9188 527 327. നാഷണൽ ഇൻഫോർമാറ്റിക്‌സ് ഓഫീസർ: ഐഇസി/ എംസിസി. ഫോൺ: 7012 481 542. ജില്ലാ മലേറിയ ഓഫീസർ: ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ബോധവത്കരണം. ഫോൺ: 9447 648 963, സെക്രട്ടറി ഡിടിപിസി: വിനോദ സഞ്ചാരികൾക്ക് സൗകര്യം ഏർപ്പെടുത്തൽ. ഫോൺ: 9645 454 500, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ. ഫോൺ: 9847 014 647, ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാം ഓഫീസർ. മാനസിക ആരോഗ്യ പ്രവർത്തനം. ഫോൺ: 9562527409.



തദ്ദേശ ഭരണ സ്ഥാപന തലത്തിൽ
ദിവസവും യോഗം ചേരണം
കൊറോണ പ്രവർത്തനങ്ങൾ വിലയിരുത്താൻ തദ്ദേശ ഭരണ സ്ഥാപന തലത്തിൽ ദിവസവും യോഗം ചേരാൻ ആസൂത്രണ സമിതി നിർദ്ദേശിച്ചു. പഞ്ചായത്ത് പ്രസിഡണ്ടിന്റെയോ മുൻസിപ്പൽ ചെയർമാന്റെയോ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ അടങ്ങുന്ന സംഘം സ്ഥിതിഗതികൾ വിലയിരുത്തണം. ഓരോ പഞ്ചായത്തിലും ഒഴിഞ്ഞ കെട്ടിടങ്ങളും വീടുകളും കണ്ടെത്തണമെന്നും മുഖ്യമന്തി നൽകിയ നിർദേശങ്ങൾ പാലിക്കണമെന്നും സമിതി അഭിപ്രായപ്പെട്ടു.
പന്ന്യന്നൂർ, മാഹി, പാപ്പിനിശ്ശേരി, കൂത്തുപറമ്പ്, പേരാവൂർ, മാങ്ങാട്ടിടം, പായം തുടങ്ങിയ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019-20 വർഷത്തെ വാർഷിക പദ്ധതികൾക്ക് കൂടി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ഡി പി സി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സമേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ആസൂത്രണ സമിതി അംഗങ്ങളായ കെ പി ജയബാലൻ, അജിത് മാട്ടൂൽ, സുമിത്ര ഭാസ്‌കരൻ, കെ വി ഗോവിന്ദൻ, ജാനകി , കെ ശ്യാമള, കെ സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.

വിദേശ സഞ്ചാരികൾ താമസിക്കുന്നത് അറിയിക്കണം
ജില്ലയിൽ പലയിടങ്ങളിലും വിദേശ സഞ്ചാരികൾക്കു ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിൽ വിദേശ സഞ്ചാരികൾ താമസിക്കുന്ന സ്ഥാപനങ്ങളോ വീടുകളോ ഫോറിനേർസ് ആക്ട് പ്രകാരം അറിയിക്കേണ്ട വിവരങ്ങൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിലും ഡി.ടി.പി.സി ഓഫീസിലും അറിയിക്കണം.ഡി.ടി.പി.സി നമ്പർ: 0497 2706336, 9645454500, 9447564545.