വിവാഹമുൾപ്പെടെയുള്ള ചടങ്ങുകളിലെ പങ്കാളിത്തം 50ൽ താഴെയാക്കണം
വ്യാപാര സ്ഥാപനങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണം

ഐസൊലേഷനിലുള്ളവർ വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്

ഷോപ്പിംഗ് മാളുകൾ, ബാങ്കുകൾ തുടങ്ങിയവയിൽ കൂടുതൽ ആളുകൾ ഒരുമിച്ചുകൂടുന്നത് ഒഴിവാക്കണം

ആളുകൾ തമ്മിൽ ഒന്നര മീറ്ററെങ്കിലും അകലം പാലിക്കണം

കണ്ണൂർ :കെറോണ ബാധ സംശയിച്ച് വീടുകളിൽ ഐസെലേഷനിൽ കഴിയുന്നവർ മുറിയിൽ നിന്ന് പുറത്തിറങ്ങരുത് എന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ കർക്കശമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ ടി വി സുഭാഷ്. കെറോണ പ്രതിരോധ നടപടികൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം ഉറപ്പുവരുത്താൻ പൊലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘം ഒരോ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
വ്യാഴാഴ്ച ആയിരത്തിലേറെ വീടുകളിൽ പൊലിസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സന്ദർശനം നടത്തിയതായി എസ് പി യതീഷ് ചന്ദ്ര അറിയിച്ചു. വീടുകളിൽ ഐസെലേഷനിൽ കഴിയുന്നവരിൽ മാനസിക പിന്തുണ ആവശ്യമുള്ളവർക്ക് കൗൺസലിംഗ് സൗകര്യമൊരുക്കാനും യോഗം തീരുമാനിച്ചു.
നഗരത്തിലെ രണ്ട് പള്ളികളിൽ ജുമുഅ ഉൾപ്പെടെയുള്ള സമൂഹപ്രാർഥനകൾ നിർത്തിവച്ച നടപടി മാതൃകാപമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എസ്പി യതീഷ് ചന്ദ്ര, സബ് കലക്ടർ ആസിഫ് കെ. യൂസഫ്, എ.ഡി.എം ഇ പി മേഴ്‌സി, അസിസ്റ്റന്റ് കളക്ടർ ഡോ. ഹാരിസ് റഷീദ്, ഡി.എം.ഒ ഡോ. നാരായണ നായ്ക് തുടങ്ങിയവർ സംബന്ധിച്ചു.