കണ്ണൂർ എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പറശ്ശിനിക്കടവിൽ തളിപ്പറമ്പ തഹസിൽദാരുടെ നിർദ്ദേശത്തെത്തുടർന്ന് കൊറോണ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിരീക്ഷണ വാർഡ് തയ്യാറാക്കി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. കൂടാതെ പൊതുജനങ്ങൾക്ക് ബോധവൽക്കരണവും, രോഗപ്രതിരോധത്തിനായി സൗജന്യമരുന്നുകളും ആശുപത്രിയിൽ ലഭിക്കുന്നതാണെന്ന് ഡയറക്ടർ പ്രൊഫ.ഇ.കുഞ്ഞിരാമൻ അറിയിച്ചു.