കണ്ണൂർ: കൊറോണ വൈറസിനെതിരേയുള്ള ബ്രേക്ക് ദ ചെയിൻ കാമ്പയിനിന്റെ ഭാഗമായി ജില്ലാ റസിഡന്റ്സ് അസോസിയേഷനും ആസ്റ്റർ മിംസും ചേർന്ന് നടത്തുന്ന കൈയോടെ കൈ കഴുകി പോകാം പദ്ധതിക്ക് തുടക്കമായി. കണ്ണൂർ മാർക്കറ്റിലും പുതിയ ബസ് സ്റ്റാൻഡിലും കൈ കഴുകാനുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചു. ജില്ലാ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ആശുപത്രി സ്‌പെഷ്യൽ മോറൽ ഓഫിസർ ഡോ. ജിൽജിത് ഉദ്ഘാടനം ചെയ്തു. മിംസ് ഹോസ്പിറ്റൽ പബ്ലിക് റിലേഷൻസ് ഹെഡ് നസീർ അഹമ്മദ്, അസോസിയേഷൻ ജില്ലാ സെക്രട്ടറി പി. ജോയ്, വൈസ് പ്രസിഡന്റ് കെ.പി. മുരളി കൃഷ്ണൻ, ട്രഷറർ മുജീബ് പുതിയ വീട്ടിൽ, മിംസ് ഹോസ്പിറ്റൽ ബിസിനസ് എക്സിക്യൂട്ടീവ് എസ്. അമൽ, വിൻ വിൻ കോർപ് എം.ഡി. മിലേഷ് എന്നിവർ നേതൃത്വം നൽകി.