കണ്ണൂർ :കണ്ണൂർ കോർപ്പറേഷൻ ബഡ്‌ജറ്റ് ഡെപ്യൂട്ടി മേയർ പി .കെ രാഗേഷ് അവതരിപ്പിച്ചു. 409 , 09, 13, 011 രൂപ വരവും 378,74, 90, 000 രൂപ ചെലവും 30, 34, 23 , 0 1 1 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റാണ് അവതരിപ്പിച്ചത്.

ബഡ്‌ജറ്റ് അവതരണം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വീഡിയോ കോൺഫറൻസ് കാരണം കൗൺസിൽ നിശ്ചയിച്ച സമയം കഴിഞ്ഞ സാഹചര്യത്തിൽ ബഡ്‌ജറ്റ് ഒഴിവാക്കണമെന്ന് പ്രതിപക്ഷം സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ചട്ട ലംഘനമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. കൗൺസിൽ യോഗം ചേരുന്നതിന് സംബന്ധിച്ചുള്ള വിവരം ഏഴ് കൗൺസിലർമാർക്ക് ലഭിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

കഴിഞ്ഞ ദിസവം നടക്കാനിരുന്ന ബഡ്‌ജറ്റ് ഒംബുഡ്സ്മാന്റെ ഉത്തരവ് പ്രകാരം സ്റ്റേ ചെയ്തിരുന്നു. ഡെപ്യൂട്ടി മേയർ പി .കെ .രാഗേഷിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഇന്ന് വോട്ടിനിടും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പുതുക്കിയ ബഡ്ജറ്റും ഇതോടൊപ്പം അവതരിപ്പിച്ചു. 312.76 കോടി രൂപ വരവും 275.57 കോടി രൂപ ചെലവും 371.83 കോടി നീക്കിയിരുപ്പുമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ പുതുക്കിയ ബഡ്‌ജറ്റിലുള്ളത്.

ബഡ്‌ജറ്റ് നീട്ടിവച്ചാൽ അത് കണ്ണൂർ നഗരത്തിന്റെ വികസനത്തിനും ദൈന്യംദിന കാര്യങ്ങൾക്കും വലിയ തടസമാവും.

സുമ ബാലകൃഷ്മൻ ,മേയർ

ട്രഷറികളിൽ വന്ന നിയന്ത്രണം പദ്ധതി പ്രവർത്തനങ്ങളെ പിറകോട്ട് വലിക്കുന്നതിനും സ്വതന്ത്രമായി പ്രവർത്തനം നടത്താൻ ഭരണഘടനാപരമായി സ്വാതന്ത്ര്യമുള്ള തദ്ദേശ സ്ഥാപനങ്ങളെ കെട്ടിമുറുക്കുന്നതിനു തുല്യമാണ്

പി.കെ .രാഗേഷ് , ഡെപ്യൂട്ടി മേയർ

നിശ്ചയിച്ച സമയത്ത് നടത്താതെ തോന്നിയ സമയത്ത് നടത്തുന്ന ബഡ്‌ജറ്റ് കൗൺസിലിനെ തെറ്റുദ്ധരിപ്പിക്കുന്ന രീതിയാണ്.ഇത് നിയമ വിരുദ്ധവും ചട്ടലംഘനവുമാണ്

വെള്ളോറ രാജൻ

റോഡുകളും ഫുട്പാത്തുകളും നവീകരിക്കും

നഗരത്തിലെ പ്രധാന റോഡുകളും ഫുട്പാത്തുകളും ഇന്റർലോക്ക് പാകി നവീകരിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്.

ഹാജി റോഡ് 40 ലക്ഷം

രാജീവ്ഗാന്ധി റോഡ് 20 ലക്ഷം

താളിക്കാവ് കുഴിക്കുന്ന് റോഡ് 25 ലക്ഷം

ചേനോളി ജംഗ്ഷൻ, ധനലക്ഷ്മി ആശുപത്രി ജംഗ്ഷൻ ഇന്റർലോക്ക് 50 ലക്ഷം

ഒണ്ടേൻ റോഡ് 30 ലക്ഷം

ആയിക്കര ഫിഷ് മാർക്കറ്റ് റോഡ് 25 ലക്ഷം

ജില്ലാ ആയുർവേദ ആശുപത്രി റോഡ് 25 ലക്ഷം

ഫുട് പാത്ത് നിർമ്മാണം, നവീകരണന 35 ലക്ഷം

സൗത്ത് ബസാർ കക്കാട് റോഡ് മെക്കാഡം ടാറിംഗ് 50 ലക്ഷം

പള്ളിപ്രം തീരദേശ റോഡ് ടാറിംഗ് 15 ലക്ഷം

ചോലോറ ആയുർവേദ ആശുപത്രി കെട്ടിട നിർമാണം 10 ലക്ഷം

പുനർനിർമ്മാണം

ആയിക്കര ഫിഷ് മാർക്കറ്റ് ഷീറ്റ് ഇടുന്നതിന് 10ലക്ഷം

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പാർക്ക് നവീകരണം 5 ലക്ഷം

ജൂബിലി ഹാൾ നവീകരണം 25 ലക്ഷം

ചാലാട് അമ്പലം പാലം പുനർനിർമ്മാണം 15 ലക്ഷം

ബസ് ഷെൽട്ടറുകൾ 2 ലക്ഷം

പൊതുകിണറുകളും കുളങ്ങളും നവീകരണം 15 ലക്ഷം

പാലങ്ങളും കപ്പാലങ്ങളും നവീകരണം 10 ലക്ഷം

ജവഹർ സ്റ്റേഡിയം കോംപ്ലക്‌സ് പുനർനിർമ്മാണം 10 ലക്ഷം

കക്കാട് പുഴ അതിജീവനം ഒരു കോടി

പയ്യാമ്പലത്ത് ലൈറ്റ്, ഇരിപ്പിടം 10 ലക്ഷം

അംഗൻവാടികൾക്ക് കെട്ടിടം 50 ലക്ഷം


എടക്കാട് പീച്ചി തോടിനു സമീപം ചിൽഡ്രൻസ് പാർക്ക് 5ലക്ഷം

ഏഴര ഹാർബർ പാർക്ക് 5 ലക്ഷം

ചുറ്റുമതിലുകളിൽ ആരോഗ്യ, ശുചിത്വ, ലഹരി വിരുദ്ധ പരസ്യങ്ങൾ 5 ലക്ഷം.

ഭിന്നശേഷിക്കാർക്കായി പദ്ധതി

18 നും 40 ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് 10 ലക്ഷം . ഭിന്നശേഷി സാശ്രയ സംഘം 12 ലക്ഷം. അനുകമ്പ അർഹിക്കുന്നവരെ സഹായിക്കാൻ ഫുട്ബാൾ ടൂർണ്ണമെന്റ് 10 ലക്ഷം.

മറ്റുള്ളവ

കിണർ റീചാ‌ർജ് 1 കോടി

ചോലോറ കുടിവെള്ള പദ്ധതി 1 കോടി

മിനിമാസ്റ്റ് ലൈറ്റ് 30 ലക്ഷം

ഹയർസെക്കൻഡറി സ്ക്കൂളുകളിൽ ഫോട്ടോ സ്റ്റാറ്റ് മെഷീൻ10 ലക്ഷം

സിസിടിവി ക്യാമറ, പഞ്ചിംഗ്10 ലക്ഷം

കുട്ടികളുടെ സംരക്ഷണത്തിന് ബോധവത്കരണം 3 ലക്ഷം

മൃതദേഹങ്ങൾക്ക് ശീതിരകരണ സംവിധാനം 3 ലക്ഷം

എസ്. സി, എസ്. ടി കുട്ടികളുടെ പഠനം 8 ലക്ഷം

ഹൈസ്ക്കൂൾ ഹയർസെക്കൻഡറി സ്ക്കൂളുകൾക്ക് ഫർണിച്ചർ 20 ലക്ഷം

ഹൈസ്ക്കൂൾ ഹയർസെക്കൻഡറി സ്പെഷ്യൽ പ്രോഗ്രാം 12 ലക്ഷം

തണൽ ചാരിറ്റബിൾ ട്രസ്റ്റ് സമാശ്വാസ് പദ്ധതി 25 ലക്ഷം