കാസർകോട്: മംഗലാപുരം വിമാനത്താവളം വഴി വിദേശത്തു നിന്നു കേരളത്തിലേക്ക് വരുന്നവരെ കർണ്ണാടക സർക്കാരിന്റെ പ്രത്യേക വാഹനത്തിൽ തലപ്പാടിയിൽ എത്തിക്കും. ഇവരെ പ്രത്യേക മെഡിക്കൽ ടീം പരിശോധിക്കും. അതിനുശേഷം രോഗലക്ഷണമുള്ളവരെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിക്കും. രോഗലക്ഷണം ഇല്ലാത്തവരെ കെ.എസ്.ആർ.ടി.സി ബസ്സിൽ കാസർകോട് എത്തിക്കും. രോഗലക്ഷണം ഇല്ലാത്തവർ തലപ്പാടിയിൽ നിന്നും സ്വകാര്യവാഹനത്തിൽ പോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ തലപ്പാടി കൗണ്ടറിൽ സൂക്ഷിച്ചിരിക്കുന്ന സാക്ഷ്യപത്രത്തിൽ ഒപ്പിട്ട് നല്കണം. തുടർന്ന് അവർക്ക് സ്വകാര്യ വാഹനത്തിൽ പോകാം.