കാസർകോട് : ഈ മാസം 11ന് കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിയ 47 കാരന് കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗബാധിതരായവരുടെ എണ്ണം മൂന്നായി. ഇതിൽ ആദ്യത്തേയാൾ നേരത്തെ രോഗവിമുക്തി നേടിയിരുന്നു.
ദുബായിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങിയ ഇദ്ദേഹം ട്രെയിനിലാണ് നാട്ടിലെത്തിയത്. ഈയാൾ ഇപ്പോൾ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹം പൂർണ ആരോഗ്യവാനാണെന്ന് ഡി.എം.ഒ അറിയിച്ചു.ഇദ്ദേഹം 12ാം തീയതിമുതൽ എത്തിയ സ്ഥലങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഈയാളുമായി ബന്ധപ്പെട്ട 42 പേരെ ഇതിനകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.