കാസർകോട്: വായ്പ തിരിച്ചടക്കാതെ ബാങ്കിനെ കബളിപ്പിച്ചെന്ന പരാതിയിൽ സ്ഥല ഉടമയായ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. മുള്ളേരിയ സിൻഡിക്കേറ്റ് ബാങ്ക് മാനേജർ ജിതേഷ് റാം ദയാലിന്റെ പരാതിയിൽ അടൂർ ചീരക്കണ്ടത്തെ വെങ്കപ്പയുടെ ഭാര്യ പത്മാക്ഷിക്കെതിരെയാണ് ആദൂർ പൊലീസ് കേസെടുത്തത്.

പത്മാക്ഷി മുള്ളേരിയ സിൻഡിക്കേറ്റ് ബാങ്കിൽ നിന്ന് 2013 ൽ നാലേക്കർ സ്ഥലത്തിന്റെ ആധാരം പണയം വെച്ച് 7.94 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിനുശേഷം പത്മാക്ഷി വായ്പ ബാങ്കിൽ തിരിച്ചടക്കാതെ സ്ഥലത്തിന്റെ രേഖകൾ മകന്റെ പേരിലേക്ക് മാറ്റി ബാങ്കിനെ കബളിപ്പിച്ചുവെന്നാണ് കേസ്.