പയ്യന്നൂർ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ ചേമ്പർ പരിസരത്ത് കൈ കഴുകൽ സൗകര്യം ഏർപ്പെടുത്തി. നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. ചേമ്പർ പ്രസിഡന്റ് കെ.യു. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വി. നന്ദകുമാർ, എം.പി. തിലകൻ, ടി.വി.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്‌സ് ഏർപ്പെടുത്തിയ കൈകഴുകൽ സൗകര്യം നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്യുന്നു.